അതിഥികള്‍ രാജക്കന്മാര്‍

മുനീബ് ഹൈദര്‍ No image
ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യം എന്ന നിലയില്‍ നൂറോളം ചിതറിയ ഗോത്രങ്ങളുടെ വളരെ സമ്പന്നമായ സംസ്കാരങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു സൂക്ഷ്മ ‘ഭൂഖണ്ഡമാണ് സുഡാന്‍. വടക്ക് നിന്ന് തുടങ്ങുന്ന ഊശര  ഭൂമി മുതല്‍ തെക്ക് ഫലഭൂയിഷ്ടമായ മഴക്കാടുകളില്‍ അവസാനിക്കുന്ന രാജ്യത്തിന്റെ കാലാവസ്ഥാ വ്യതിയാനം പോലെ ത്തന്നെ, വൈവിധ്യമാര്‍ന്നതും തീവ്രവുമാണ് അതിന്റെ ആചാരങ്ങളും പൈതൃകങ്ങളും. അറബി ഒരു പൊതുഭാഷയായി ഉപയോഗിക്കുന്നതില്‍ ആളുകള്‍ ഒറ്റക്കെട്ടാണെങ്കിലും അവരുടെ പാചക രീതികള്‍ പല ചുറ്റുപാടുകളാലും നാടിന്റെ ചരിത്രത്തെ തന്നെ സ്വാധീനിച്ച വംശീയപരമായ കൂട്ടായ്മകളാലും ഒപ്പം വിദേശികളാലും സ്വാധീനിക്കപ്പെട്ടവയാണ്. 
റമദാന് വേണ്ടി സുഡാനില്‍ വളരെ ആവേശക രമായ കാത്തിരിപ്പാണുള്ളത്. അതിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ ആഴ്ച്ചകള്‍ക്ക് മുന്‍പേ ആരംഭിക്കുകയും മാസം ആരംഭിക്കുന്നതിനു തൊട്ടു മുന്‍പത്തെ ദിവസങ്ങളില്‍ മൂര്‍ദ്ധന്യത്തില്‍ എത്തുകയും ചെയ്യുന്നു. പ്രാര്‍ത്ഥന, മതപഠന ക്ളാസുകള്‍, തുറസിടങ്ങളിലെ ഇഫ്താര്‍ പരിപാടികള്‍, പുണ്യപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് പുറമേ പാവപ്പെട്ടവര്‍ക്കായുള്ള ‘ഭക്ഷണ ശേഖരണവും പിരിവുകളും ഈ മാസത്തില്‍ ഇവിടെ സാധാരണമാണ്. മുസ്ലിംകളുടെ ആധിക്യം രാജ്യത്തെ മുപ്പതു ലക്ഷം ആളുകളുടെ ജീവിതത്തെ സ്വാധീനിക്കുന്ന തരത്തിലുള്ളതാണ്. സുഡാന്റെ ആതിഥേയ മര്യാദകള്‍ മറ്റേതു അറബ് രാജ്യത്തെയും പോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. പ്രധാനമായും റമദാനിലേത്. സുഡാന്‍ ജനത അതിഥികളോട് കാണിക്കുന്ന പരിഗണന മറ്റൊരിടത്തും കാണിച്ചുതരാന്‍ കഴിയാത്തത്ര മഹത്തരമാണ്. സമൂഹ നോമ്പ് തുറ പരിപാടികളാകട്ടെ അത് രാജ്യമൊട്ടാകെ കാണുവാനും കഴിയും. സുഡാനികള്‍ തുറന്ന മൈതാനികളില്‍ വച്ച് നോമ്പ് തുറക്കുന്നതിനു താല്‍പര്യപ്പെടുന്നു.
അയല്‍പക്കങ്ങളിലോ ഗ്രാമത്തിലോ ഉള്ള പുരുഷന്മാര്‍ പ്രത്യേക സ്ഥലത്ത് ഒരുമിച്ചുകൂടുന്നു. മിക്കവാറും അത് ഗ്രാമ മുഖ്യന്റെയോ ഗ്രാമത്തിലെ പ്രായം കൂടിയ ആരുടെയെങ്കിലുമോ വീടിന്റെ മുറ്റത്തായിരിക്കും. അവിടെ വെച്ച് നോമ്പ് തുറക്കുകയും സമൂഹമായി മഗ്രിബ് നമസ്കരിക്കു കയും ചെയ്യുന്നു. ചുറ്റുവട്ടത്ത് ഒരാള്‍ മരണമടഞ്ഞാല്‍ അയല്‍ക്കാരും ബന്ധുക്കളും സുഹൃത്തുക്കളും കൂടിച്ചേര്‍ന്നു മരണ വീട്ടിലേക്ക് നോമ്പുതുറ ‘ഭക്ഷണങ്ങള്‍ എത്തിച്ചു കൊടുക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു. മൂന്നു ദിവസ ത്തോളം ഇത് നീണ്ടു നില്‍ക്കുന്നു.
തുറസിടങ്ങളിലെ നോമ്പ് തുറ സംസ്ക്കാരം സമൂഹത്തില്‍ ആഴത്തില്‍ വേരോടിയിരിക്കുന്നു. മുതിര്‍ന്ന ആളുകളുടെ വാക്കുകളില്‍ സൂര്യാസ്തമയ വേളകളില്‍ അതുവഴി കടന്നു പോകുന്ന അതിഥികളെ ആകര്‍ഷിക്കുന്നതിനായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ള തായിരുന്നു യഥാര്‍ഥത്തില്‍ ഈ സമ്പ്രദായം.
"പണ്ട് ആളുകള്‍ ഒട്ടകപ്പുറത്തോ കഴുതപ്പുറ ത്തോ ആയിരുന്നു യാത്ര ചെയ്തിരുന്നത്. അതില്‍ ചിലര്‍ തങ്ങളുടെ ചരക്കുകള്‍ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് കൊണ്ട് പോകുന്ന ചെറു കച്ചവടക്കാരായിരുന്നു. മറ്റു ചിലര്‍, തങ്ങളുടെ കുടുംബത്തെയും ബന്ധുക്കളെയും സന്ദര്‍ശിക്കു ന്നതിനായി പോകുന്നവരായിരുന്നു. ഗ്രാമവാസികളെ ഒരുമിപ്പിക്കാന്‍ ഈ സമ്പ്രദായം സഹായകമായി.''” 73- കാരനായ ഖലീഫ അല്‍ഫകി പറയുന്നു. നിര്‍ഭാഗ്യവശാല്‍ ഈ സമ്പ്രദായം നഗരങ്ങളില്‍ മണ്ണടിഞ്ഞു കൊണ്ടിരിക്കുകയാണ്. “ആളുകള്‍ കൂടുതല്‍ കൂടുതല്‍ സ്വന്തത്തിലേക്ക് വലിഞ്ഞു കൊണ്ടിരിക്കുന്നു. 'ഇന്ന് എല്ലാവരും അവരവരുടെ വീട്ടിലോ ഫ്ളാറ്റിലോ ഒക്കെയായി ഒതുങ്ങി ക്കൂടുന്നു. ആളുകള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ പോലും പഴയത് പോലെയല്ല. പരമ്പരാഗത ഭക്ഷണരീതികള്‍ വൈദേശികതയിലേക്ക് വഴിമാറി...'” അല്‍ഫകി വിലപിക്കുന്നു.
സുഡാനില്‍ റമദാന് അതിന്റെത് മാത്രമായ ചില പ്രത്യേക വിഭവങ്ങളുമുണ്ടായിരുന്നു. അവയി ല്‍ പലതും വീടകങ്ങളില്‍ ഒരു പുണ്യം പോലെ കാണപ്പെട്ടിരുന്നു. രാജ്യം കന്നുകാലി സമ്പത്തും കന്നുകാലികടത്തും കൊണ്ട് സമ്പന്നമായ കാലത്ത് സുഡാനി വിഭവം ഒരിക്കലും മാംസം ഒഴിച്ചു മാറ്റിക്കൊണ്ടുള്ള ഒന്നായിരുന്നില്ല.
നഗരവാസികള്‍ക്കിടയിലെ വളരെ സാധാരണമായ പ്രിയപ്പെട്ട വിഭവങ്ങള്‍ ആടും കോഴിയും മീനുമാണ്. ഏറ്റവും സാധാരണമായ സുഡാനി വിഭവങ്ങളാണ് ാൌഹഹമവംമശസമ (ഉണങ്ങിയ ഓക്ര പാകം ചെയ്തത്.),ാൌഹഹമവൃീയ(പാല്‍ക്കട്ടി),സശൃെമ(വിശേഷയിനം പുല്ലോ കായ് കനികളോ കൊണ്ടുണ്ടാക്കിയ പാന്‍ കേക്ക്)കിസ്ര തയ്യാറാക്കുന്ന രീതികള്‍ പലയിടത്തും വ്യത്യസ്തങ്ങളാണ്. സുഡാന്റെ തെക്കന്‍ ഭാഗത്തുണ്ടാക്കുന്ന കിസ്രയുടെ കട്ടി കുറഞ്ഞ പാളിക്ക് മുകളില്‍ പാലിലോ വെള്ളത്തിലോ വേവിച്ച ധാന്യങ്ങള്‍ വിതറിയാണ് പടിഞ്ഞാറന്‍ സുഡാനികള്‍ കിസ്ര ഉണ്ടാക്കുന്നത്.
കൂടെ വെള്ളരിക്ക കൊണ്ടുള്ള മെഹമലേ ്വമയമറശ എന്ന പേരിലുള്ള സാലഡും , വെമൃയമ മറമ (ഒരു തരം സസ്യ സൂപ്പ്) പിന്നെ സീളസമ (ഉരുട്ടിയെടുത്ത മാംസ ഉണ്ടകള്‍)എന്നിവയും റമദാനിലെ പ്രധാന ഭക്ഷ്യ വിഭവങ്ങളാണ്.
ഏഷ്യന്‍ പാചക രീതികളില്‍ നിന്ന് വ്യത്യസ്തമായി സുഡാനി പാചകം വളരെ കുറച്ച് സുഗന്ധ വ്യഞ്ജനങ്ങള്‍ മാത്രം ചേര്‍ക്കുന്ന വയാണ്. ഉപ്പ്, കുരുമുളക്, നാരങ്ങാനീര് എന്നിവ യാണ് പ്രധാന ഘടകങ്ങള്‍. ടവമ (എരിവുള്ള നാരങ്ങ നീരും പൊടിച്ച ചുവന്ന കുരുമുളകും ചേര്‍ത്ത ഒരു തരം രസക്കൂട്ട്) ഇല്ലാതെ സുഡാനി വിഭവങ്ങള്‍ ഒരിക്കലും പൂര്‍ണമാവാറില്ല. അവ എല്ലാ ഭക്ഷണത്തിനും ഒപ്പം വിളമ്പുന്നു.
ചില കുടുംബങ്ങളില്‍ റമദാനില്‍ അത്ര സാധാരണമല്ലാത്ത ഒരു വിഭവം വിളമ്പുന്നു. ാമവവെശ (തക്കാളിയും ഇറച്ചിയും നിറച്ചത്).
വടക്കന്‍ പ്രവിശ്യകളില്‍ ആളുകള്‍ ഴൌൃൃമമെ (ഗോതമ്പ് പൊടി കൊണ്ടുള്ള പാന്‍ കേക്ക്),ാൌഹമവ യമ്യാമ (ആടിറച്ചി കൊണ്ടുള്ള വിഭവം) എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കുന്നു.
ധാരാളം വിഭവങ്ങള്‍ ഭക്ഷണത്തിനുണ്ടാ കാറുണ്ടെങ്കിലും കത്തിയോ ഫോര്‍ക്കോ സുഡാനി കള്‍ ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കാറില്ല. പകരം സ്പൂണുകളാണ് ഉപയോഗിക്കുന്നത്. ഒരു പൊതു പാത്രത്തില്‍ നിന്നാണ് സാധാരണയായി ‘ഭക്ഷണം കഴിക്കുക. കിസ്രയുടെയും ഗുരസ്സ യുടെയും കാര്യത്തില്‍ പ്രത്യേകിച്ചും. റമദാന് മാത്രമായുള്ള പ്രത്യേക പാനീയമാണ് അബ്രെഹ്. അല്‍പം മധുരമുള്ള ഈ പാനീയം പൊടിച്ച ധാന്യത്തിന്റെ കട്ടികുറഞ്ഞ — അടുക്ക് കൊണ്ടാണ് ഉണ്ടാക്കുന്നത്.
റമദാനായാല്‍ നമ്മുടെ നാട്ടിലേതു പോലെ തന്നെ സുഡാനിലും നാരങ്ങാ വെള്ളം, പേരക്ക, മാമ്പഴം, മുന്തിരി, ഓറഞ്ച് എന്നിവ കൊണ്ടുള്ള ജ്യൂസുകള്‍ രാജ്യത്തിന്റെ മിക്കവാറും ‘ഭാഗങ്ങളില്‍ ലഭ്യമാണ്. ചൂട് കാലാവസ്ഥ കാരണം മയൃലവ വര്‍ഷം മുഴുവന്‍ സേവിക്കപ്പെടുന്നു.
തേയിലയും കറുവപ്പട്ടയുമിട്ട് കടുത്ത ചുവപ്പ് നിറമാകുന്നതു വരെ തിളപ്പിക്കുന്ന ചായയും സ്പെഷല്‍ കാപ്പിയും കൂടാതെ സുഡാനികള്‍ക്ക് ഇഫ്താര്‍ പൂര്‍ണമാകില്ല. കാപ്പി തയ്യാറാക്കാന്‍ വളരെ വ്യത്യസ്തമായ രീതിയാണുള്ളത്. ഈ വ്യത്യസ്തത കാപ്പിയുടെ കാര്യത്തില്‍ നാടിനെ അല്‍പം പ്രശസ്തമാക്കുകയും ചെയ്യുന്നു. പ്രത്യേക തരം കുടത്തില്‍ കരിക്ക് മുകളില്‍ കവച്ചു വറുത്തെടുത്ത കാപ്പിക്കുരുവും ഗ്രാമ്പൂവും മറ്റു ചില സുഗന്ധ വ്യഞ്ജനങ്ങളും ചേര്‍ത്തുപൊടിച്ചെടുക്കുന്നു. ഇതിന്് ജബാന എന്നാണു പറയുന്നത്. ഈ കാപ്പിപ്പൊടി ചൂടുവെള്ളത്തിലിട്ടു തയ്യാറാക്കുന്ന കാപ്പി മഹഷമയമിമ എന്നറിയപ്പെടുന്ന കളിമണ്‍ കെറ്റിലില്‍ നിന്ന് തിളക്കമുള്ള കപ്പുകളിലേക്ക് പകരുന്നു. ഈ വാക്കില്‍ നിന്നാണ് കാപ്പി കുടിക്കുന്ന രീതിക്കും പേര്‍ കിട്ടിയത്.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top