ദൈവം
അയാളെ വരച്ചു
ജനം പിറുപിറുത്തു
'എന്തൊരു മോന്ത'
അയാള്‍ ചിത്രകാരനായി
ചിത്രം വരച്ചുകൊണ്ടേയിരുന്നു
മാസ്റര്പീസിലെത്തിയപ്പോള്
ജനം വിളിച്ചുപറഞ്ഞു
'എന്തൊരു കരവിരുത്'
വിശപ്പ്
പാചകശാലയില്‍
ശീതീകരിച്ച മുറിയില്‍
തീന്മേശക്ക് മുകളില്‍
ഭക്ഷണ 'മെനു'
നിവര്‍ന്നു കിടക്കുന്നു.
മുന്നില്‍
കുടവയറന്മാര്
കണ്ഫ്യൂഷനോടെ
ചാരിയിരിക്കുന്നു.
പുറത്ത്
കൊടുംചൂടില്‍,
തണുപ്പില്‍
പാചകശാലയില്ലാതെ
തീന്മേശയില്ലാതെ
മെനുവില്ലാതെ കസേരയില്ലാതെ
കണ്‍ഫ്യൂഷനില്ലാതെ
അറുനൂറ് മില്യന്‍
വിശപ്പിന്ദ്രിയവുമായി
മല്ലടിക്കുന്നു.
ഫറാജ് ഇ.ടി.പി
ദോശ
പൊള്ളുന്ന കിടക്കയില്‍
കോരിയെറിഞ്ഞ്
കരയുമ്പോള്‍ മൂടിവെച്ച്
മലര്‍ത്തിയും കമിഴ്ത്തിയും
പരുവപ്പെടുത്തുമ്പോള്
നെഞ്ചില്‍ തുളവീണ്
കരച്ചിലടങ്ങി
ഒതുങ്ങിക്കിടക്കുമ്പോള്‍
മുകളില്‍
സാമ്പാറോ ചട്ണിയോ ചമ്മന്തിയോ
ആരായാലെന്ത്?
സുഷമ ബിന്ദു. പി
പ്രണയന്‍
ഇണ ചേരും
മുമ്പ്
മനസ്സില്‍
കൂടുകെട്ടി
പറന്നവന്
പായല്‍
നാറാണത്തുഭ്രാന്തന്
ഉരുട്ടിയിട്ട കല്ലിപ്പോള്‍
പായല്‍ വീണ്
വഴുക്കല്‍ വന്ന്
തുടങ്ങിയിരിക്കുന്നു.
പി.പി റഫീന