വീട്ടിലിരുന്നും ഭാഷാന്തരം

ബിശാറ മുജീബ് No image

അറബി- ഇംഗ്ളീഷ് ഭാഷകളില്‍ സാമാന്യ പരിജ്ഞാനമുള്ള ഏതൊരാള്‍ക്കും ഒഴിവുസമയം ഉപയോഗപ്പെടുത്തി വീട്ടിലുള്ള കമ്പ്യൂട്ടറിന്റെ സഹായത്തോടെ വന്‍തുക മാസത്തില്‍ സമ്പാദിക്കാന്‍ കഴിയുന്ന മേഖലയാണ് ട്രാന്‍സ്ലേഷന്‍. ഏതു ഭാഷയിലേക്കാണോ ട്രാന്‍സ്ലേറ്റ് ചെയ്യുന്നത് അതും, ഏത് ഭാഷയില്‍ നിന്നാണോ പരിഭാഷപ്പെടുത്തുന്നത് ആ ഭാഷയും നന്നായി അറിഞ്ഞിരിക്കണം.
കോഴിക്കോട് ആസ്ഥാനമായുള്ള തന്റെ സ്ഥാപനത്തില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ കൂടുതലും വീട്ടമ്മമാരാണെന്നും അവരില്‍ മിക്കവരും വീട്ടിലിരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണെന്നും കുന്ദമംഗലം സ്വദേശി അബൂബക്കര്‍ മണ്ടാലില്‍ സാക്ഷ്യപ്പെടുത്തുന്നു. ഉന്നതവിദ്യാഭ്യാസം നേടിയ പല കുടുംബിനികളും ഗള്‍ഫ് നാടുകളിലെ ഫ്ളാറ്റുകളില്‍ വെറുതെയിരുന്ന് സമയം കൊല്ലുന്നവരാണ്. ഇത്തരക്കാര്‍ക്ക് ധനസമ്പാദന മാര്‍ഗമെന്നതിലുപരി മാനസിക പിരിമുറുക്കത്തില്‍ നിന്നുള്ള മോചനം കൂടിയാണിത്. അറിവ് മുരടിച്ചുപോകാതെ വൈജ്ഞാനിക സപര്യകളില്‍ വ്യാപൃതരാവാന്‍ ഈ ഫീല്‍ഡ് ഉത്തമമാണ്. കോഴിക്കോട്ടുകാരായ ഹഫ്സയും സഫീനയും നഫീസയും ജോലിയോടും പഠനത്തോടുമൊപ്പം തങ്ങള്‍ക്കിത് നന്നായി വഴങ്ങുമെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ്.
200 മണിക്കൂര്‍കൊണ്ട് പരിഭാഷയില്‍ പരിജ്ഞാനം നേടിയെടുക്കാന്‍ കഴിയുന്ന കോഴ്സുകള്‍ ധാരാളമുണ്ട്. പേജൊന്നിന് പരിഭാഷപ്പെടുത്തിയാല്‍ 300 മുതല്‍ 600 രൂപ വരെ നേടാം. ബിരുദാനന്തര കോഴ്സുകള്‍ ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക് വേണ്ടരീതിയില്‍ മാര്‍ക്ക് സ്കോര്‍ ചെയ്യാന്‍ ട്രാന്‍സ്ലേഷന്‍ കോഴ്സുകള്‍ സഹായകമാവും.
പുറംനാടുകളുമായി നല്ല ബന്ധം ഉണ്ടാക്കിയെടുത്താല്‍ ട്രാന്‍സ്ലേഷന്‍ ആര്‍ക്കും വീട്ടിലിരുന്ന് ചെയ്യാം. തുടക്കക്കാര്‍ക്ക് ബന്ധങ്ങളുണ്ടാക്കാന്‍ പ്രയാസമാകുമെങ്കിലും സ്ഥാപനങ്ങള്‍ വഴിയോ വ്യക്തികള്‍ മുഖേനയോ പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കിയെടുത്താല്‍ ഈ മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ എളുപ്പമാണ്.
തൊഴില്‍പരമായ സമഗ്രത (പ്രൊഫഷനല്‍ ഇന്റഗ്രിറ്റി) ഈ മേഖലയില്‍ അത്യാവശ്യമാണ്. വളരെ പ്രധാനപ്പെട്ട പല ഡോക്യുമെന്റുകളും അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ നന്നായി ചെയ്തുകൊടുത്തെങ്കിലേ അടുത്ത അവസരങ്ങള്‍ വന്നുകിട്ടുകയുള്ളൂ. ട്രാന്‍സ്ലേഷന്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് അറബിയില്‍നിന്ന് ഇംഗ്ളീഷിലേക്കും ഇംഗ്ളീഷില്‍ നിന്ന് അറബിയിലേക്കുമാണ്.
പരിഭാഷക്ക് ഏറ്റവും കൂടുതല്‍ സാധ്യത സിനിമാ ഫീല്‍ഡിലാണ്. അന്യഭാഷാ ചിത്രങ്ങള്‍ മറ്റുള്ളവരുമായി സംവദിക്കുന്നത് സബ്-ടൈറ്റിലുകള്‍ വഴിയാണ്. ഈജിപ്ഷ്യരും ലബനാന്‍, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ഈ രംഗത്ത് കൂടുതല്‍ സജീവമാണ്. അന്തര്‍ദേശീയതലത്തില്‍ ഇറങ്ങുന്ന സിനിമകളില്‍ 60 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. അവയില്‍ അഞ്ച് ശതമാനത്തിനെങ്കിലും സബ്-ടൈറ്റിലുകള്‍ കൊടുക്കാന്‍ കഴിഞ്ഞെങ്കില്‍ ബില്ല്യനുകളായിരിക്കും ലഭിക്കുക. ഇത്തരം ഫീല്‍ഡില്‍ കണ്ണികളുണ്ടാക്കി പിടിച്ചുനില്‍ക്കുകയാണെങ്കില്‍ നല്ല നേട്ടമുണ്ടാക്കാനാവും. ജോര്‍ദാനിലെ അമ്മാന്‍ കേന്ദ്രമാക്കി കുട്ടികളുടെ കാര്‍ട്ടൂണുകള്‍ വ്യാപകമായി പല ഭാഷകളിലേക്കും ഭാഷാന്തരം ചെയ്യപ്പെടുന്നുണ്ട്.
ഓണ്‍ലൈനിലൂടെ കണ്ടെത്താവുന്ന പുതിയ ട്രാന്‍സ്ലേഷന്‍ സൈറ്റുകള്‍ വഴി തൊഴിലവസരങ്ങളെക്കുറിച്ചറിയാം. ഒന്നുരണ്ടു വര്‍ക്കുകള്‍ വളരെ കൃത്യമായി ചെയ്തുകൊടുത്ത് അതിലവര്‍ തൃപ്തിപ്പെടുകയാണെങ്കില്‍ പിന്നീട് ജോലിയും അക്കൌണ്ടില്‍ കാശും റെഡി.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top