വീട്ടിലിരുന്ന് ഗവേഷണം കുടുംബിനികള്‍ക്ക് അനന്തസാധ്യത

നുഫൈല്‍ എം No image

കോഴിക്കോടുളള പ്രശസ്ത കോളേജില്‍ ആരംഭിച്ച കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് രസതന്ത്രത്തിലും ജീവശാസ്ത്രത്തിലും ശാസ്ത്രീയ പഠനമുള്‍ക്കൊള്ളിച്ച നൂതന ശാസ്ത്ര ശാഖയായ കെംഇന്‍ഫര്‍മാറ്റിക്സിന് ചേരുമ്പോള്‍ രഖിലയുടെ ആഗ്രഹം കെമിസ്ട്രിയില്‍ ഗവേഷണം ചെയ്യണമെന്നായിരുന്നു.
വടകരക്കടുത്ത ഗ്രാമത്തില്‍ നിന്നും ദിവസവും കോഴിക്കോട് കോളേജിലേക്ക് ട്രെയിനില്‍ യാത്ര ചെയ്തെത്തുന്ന രഖിലക്ക് വിജ്ഞാനം കരസ്ഥമാക്കാന്‍ അതിയായ ത്വരയായിരുന്നു. കെം ഇന്‍ഫര്‍മാറ്റിക്സിന് രഖിലക്ക് ലഭിച്ച ഗൈഡ്, വിദ്യാര്‍ഥികളുടെ കഴിവ് മനസ്സിലാക്കി സയന്‍സില്‍ താല്‍പര്യമുള്ളവര്‍ക്ക് എത്ര സമയവും,എന്തു ത്യാഗവും ചെയ്യാന്‍ സന്നദ്ധനായ അധ്യാപകനായിരുന്നു. എല്ലാ വിഷയങ്ങളും സ്വപ്രയത്നത്താല്‍ പഠിച്ചെടുത്ത് വിദ്യാര്‍ഥികള്‍ക്കായി അഹോരാത്രം പരിശ്രമിക്കുന്ന ഗൈഡായിരുന്നു രഖിലയുടെ എന്നത്തേയും പ്രചോദനം. രഖിലയെപ്പോലുള്ള കുട്ടികളുടെ തീക്ഷണമായ സംശയങ്ങളും ഉത്തരം ലഭിക്കുന്നതുവരെ ശല്യം ചെയ്യുന്ന രീതിയും അദ്ദേഹം കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ സെമിനാറുകളില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സഹായകമായെന്ന് രഖിലയുടെ ഗൈഡ് സാക്ഷ്യപ്പെടുത്തുന്നു.
എയര്‍ഫോഴ്സില്‍ ജോലി ചെയ്യുന്ന നാദാപുരത്തുകാരനെയാണ് രഖില വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് തന്റെ ഗവേഷണം വഴിമുട്ടുമെന്ന് ആശങ്കിച്ച രഖില അതിന് മുമ്പ് തന്നെ ഭാരതിയാര്‍ യൂണിവേഴ്സിറ്റിയില്‍ പാര്‍ ടൈം ആയി ഗവേഷണത്തിന് ചേര്‍ന്നു. കെംഇന്‍ഫര്‍മാറ്റിക്സ് ഗൈഡിനെ തന്നെ ഗവേഷണത്തിന് ഗൈഡായി ലഭിച്ചു. താമസിയാതെ രഖിലക്ക് ഡല്‍ഹിയിലേക്കും അവിടെ നിന്ന് ആസാമിലെ എയര്‍ ഫോഴ്സ് ക്യാമ്പിലേക്കും മാറേണ്ടി വന്നു. രഖിലക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്റെ ഗൈഡിനെ വിളിച്ച് പരിഭവം പറഞ്ഞു. അയാള്‍ കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു. "കേരളത്തിലെ കുഗ്രാമങ്ങളില്‍ നിന്നും വിദ്യ അഭ്യസിക്കാന്‍ നഗരങ്ങളിലെത്തി വിവാഹം കഴിഞ്ഞ് പഠനം നിര്‍ത്തേണ്ടിവന്ന വിദ്യാര്‍ഥിനികളുടെ കണ്ണീര് കണ്ടതുമുതല്‍ താന്‍ അത്തരക്കാര്‍ക്ക് വീട്ടിലിരുന്ന് പഠനവും ഗവേഷണവും തുടരാന്‍ കഴിയുന്ന ഒരു കോഴ്സ് തിരഞ്ഞു നടക്കുകയായിരുന്നു. അങ്ങനെയാണ് കോഴിക്കോടുള്ള പ്രശസ്ത കോളേജില്‍ കെം ഇന്‍ഫര്‍മാറ്റിക്സ് കോഴ്സ് വരുന്നത്.'' തന്റെ ഉദ്യമം രഖിലയിലൂടെ സാധ്യമായതില്‍ അദ്ദേഹം ചാരിതാര്‍ഥ്യനാണ്.
രഖിലയോട് ഇന്റര്‍നെറ്റ് വര്‍ക്ക് സ്പീഡ് വര്‍ധിപ്പിക്കാന്‍ പറയുകയും അവളുടെ വര്‍ക്കിന് ആവശ്യമായ സോഫ്റ്റ് വെയറുകളും സൂപ്പര്‍ കമ്പ്യൂട്ടിംഗ് ഫെസിലിറ്റിയും ലഭിച്ചതോടെ രഖില തന്റെ ഗവേഷണത്തിന്റെ മൂന്നാം വര്‍ഷവും പിന്നിട്ടു. അതിനിടക്ക് അവള്‍ അമ്മയായി. കുഞ്ഞിനെ മടിയില്‍ കിടത്തിയും കളിപ്പിച്ചും തന്റെ ഗവേഷണം മുന്നോട്ട് കൊണ്ടുപോയ രഖില വിവാഹത്തിന്റെ ആദ്യ നാളുകളില്‍ ഭര്‍ത്താവും വീട്ടുകാരും ഉറങ്ങിക്കഴിഞ്ഞാല്‍ കമ്പ്യൂട്ടര്‍ തുറന്ന് തന്റെ പഠനവും ഗവേഷണവും ചെയ്തു തീര്‍ക്കുകയായിരുന്നു പതിവ്. അസമിലെ അതിര്‍ത്തി പ്രശ്നങ്ങള്‍ക്കിടയില്‍ സ്പീഡ് കുറഞ്ഞ ഇന്റര്‍നെറ്റ് ഉപയോഗിച്ച് പഠനം തുടര്‍ന്ന രഖിലക്ക് സി.എസ്.ഐ.ആര്‍ (Council of Scieentific and Industrial Research)sâ (Open Source Drug Discovery) പ്രൊജക്റ്റിന്റെ മെമ്പര്‍ ആയതിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നെറ്റ് മുഖേന ശാസ്ത്രജ്ഞരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞു. കേരളത്തിലെ ഒട്ടേറെ വിദ്യാസമ്പന്നരായ വീട്ടമ്മമാര്‍ക്ക് രഖില ഒരു പ്രചോദനമാവട്ടെ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top