പത്തിനു ശേഷം...

സി. ജമാലുദ്ദീന്‍ No image
ഹയര്‍സെക്കണ്ടറി
പ്ലസ്ടു പഠനം വീട്ടിലിരുന്നും


ത്താം തരം കഴിഞ്ഞതിനു ശേഷം പഠിക്കാന്‍ ആഗ്രഹമുണ്ടായിട്ടും സ്‌കൂളില്‍ പോയി പഠനം തുടരാന്‍ കഴിയാതെ വരുന്നവര്‍ക്ക് ഹയര്‍സെക്കണ്ടറി/പ്ലസ്ടു പഠനം വീട്ടിലിരുന്നും നടത്താം. റഗുലറായി സ്‌കൂളില്‍ പോയി പഠിക്കുന്ന അതേ കോഴ്‌സ് തന്നെ സ്വയം വീട്ടിലിരുന്ന് റഗുലര്‍ പ്ലസ്ടുവിന് തത്തുല്യ സര്‍ട്ടിഫിക്കറ്റ് നേടാന്‍ അവസരം ഉള്ള വിവരം ഭൂരിഭാഗം ആളുകള്‍ക്കും അറിയാത്തതാണ് പഠനം SSLC-ക്ക് വെച്ച് നിര്‍ത്താന്‍ കാരണം. കേരളാ സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂളിന്റെ കീഴില്‍ പ്ലസ്ടു ഹ്യുമാനിറ്റീസ്, കൊമേഴ്‌സ്, സയന്‍സ് ഗ്രൂപ്പുകള്‍ എടുത്ത് പഠിക്കാന്‍ കഴിയും. 2 വര്‍ഷമാണ് കാലാവധി. അതുപോലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിന്റെ കീഴില്‍ ഒരു വര്‍ഷം കൊണ്ട് പ്ലസ്ടു തത്തുല്യ സര്‍ട്ടിഫിക്കറ്റ് നേടാനും അവസരം ഉണ്ട്. കൂടാതെ പത്താം തരവും പ്ലസ്ടുവും കഴിഞ്ഞ ആളുകള്‍ക്ക് ധാരാളം തൊഴിലധിഷ്ഠിത കോഴ്‌സുകളും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂള്‍ നല്‍കി വരുന്നു. വിശദ വിവരങ്ങള്‍ക്ക് www.nos.org, www.ksos.in എന്നീ വെബ്‌സൈറ്റുകളിലും ഇവയുടെ ഔദ്യോഗിക പഠന കേന്ദ്രങ്ങളിലും ലഭിക്കുന്നതാണ്.

ഭാഷാ പഠനം
അധ്യാപനത്തിലുപരി വ്യാവസായിക സാമ്പത്തിക വളര്‍ച്ചയുടെ'ഭാഗമായി ഭാഷാ പഠനത്തിന് വമ്പിച്ച പ്രാധാന്യം കൈവന്നിരിക്കുന്നു. ഫ്രണ്ട് ഓഫീസ് ഓപ്പറേറ്റര്‍, ഓഫീസ് സെക്രട്ടറി, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, പബ്ലിക് റിലേഷന്‍ ഓഫീസര്‍, ട്രാന്‍സിലേറ്റര്‍, ഇന്റര്‍പ്രട്ടര്‍ മുതലായ തസ്തികകള്‍ വ്യാവസായിക സംരംഭങ്ങളുടെ നിര്‍ബന്ധ ഘടകമായി മാറിയിരിക്കുന്നു. അതിനാല്‍ ഒന്നില്‍ കൂടുതല്‍ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നവര്‍ക്ക് ഇത്തരം തൊഴിലവസരങ്ങള്‍ എളുപ്പത്തില്‍ നേടാം. ഭാഷാ കോഴ്‌സുകള്‍ പത്താം തരം പാസായതിനു ശേഷം പഠിക്കാം.

ഹയര്‍സെക്കണ്ടറി/
വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി
പത്തിനുശേഷം'ഭൂരിപക്ഷം പേരും തെരഞ്ഞെടു ക്കുന്നത് പ്ലസ്ടുവാണ്. ശരിയായ കരിയര്‍ ആസൂത്രണം ചെയ്യാന്‍ പ്ലസ്ടു തെരഞ്ഞെടുക്കുന്നത് തന്നെയാണ് നല്ലത്. പല മികച്ച പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും പ്ലസ്ടു തന്നെയാണ് യോഗ്യത.
'ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ്: പാറ്റേണ്‍ മേക്കിംഗ്, കോസ്റ്റ്യൂം ഡിസൈന്‍, എംബ്രോയ്ഡറി എന്നിവ അടങ്ങുന്ന രണ്ടു വര്‍ഷത്തെ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് വനിതാ പോളി ടെക്‌നിക്കുകളില്‍ നടത്തുന്നു.
'ഫോട്ടോഗ്രഫി: ഡിജിറ്റല്‍ ഫോട്ടോഗ്രാഫി, ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി എന്നീ മേഖലകളില്‍ ഹ്രസ്വകാല കോഴ്‌സുകള്‍ നടത്തിവരുന്ന സ്ഥാപ നമാണ് തൃശ്ശൂരിലുള്ള ജനശിക്ഷണ്‍ സന്‍സ്ഥാനും തിരുവനന്തപുരത്തെ സതേണ്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടും.
'ബ്യൂട്ടീഷന്‍ കോഴ്‌സ്: ഹെയര്‍ & സ്‌കിന്‍, ബെയ്‌സിക് ബ്യൂട്ടി കെയര്‍, ഹെര്‍ബല്‍ ബ്യൂട്ടി കെയര്‍ എന്നീ മേഖലകളില്‍ മൂന്ന് മുതല്‍ ആറ് മാസം വരെ നീണ്ടു നില്‍ക്കുന്ന കോഴ്‌സുകള്‍ തിരുവനന്തപുരത്തുള്ള റീജ്യണല്‍ ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റിയൂട്ട്, കേരള യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള തിരുവനന്തപുരം വുമണ്‍സ് കോളേജിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്ടിന്യൂയിങ് എഡ്യുക്കേഷന്‍, തിരുവനന്തപുരത്തും കൊച്ചിയിലും ഉള്ള ഷെബിനാസ് ഹുസൈന്‍ ബ്യൂട്ടി പാര്‍ലര്‍ എന്നീ സ്ഥാപനങ്ങള്‍ നടത്തിവരുന്നു.

തിരുമ്മല്‍ കോഴ്‌സ് (ആയുര്‍വേദ മാഡിയര്‍)

എസ്.എസ്.എല്‍.സി. ക്ക് 50 ശതമാനത്തില്‍ കുറയാതെ പാസ്സായവര്‍ക്കുള്ള ഒരു വര്‍ഷത്തെ കോഴ്‌സാണിത്. തിരുവനന്തപുരത്തും തൃപ്പൂണിത്തറയിലുള്ള കോളേജുകളിലും കണ്ണൂരിലെ പറശ്ശിനിക്കടവിലുള്ള സ്വകാര്യ കോളേജിലുമാണ് ഈ കോഴ്‌സുള്ളത്. 50 സീറ്റുകളാണുള്ളത്. എസ്.എസ്.എല്‍.സി.ക്ക് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷാ ഫോം അതാതു കോളേജുകളില്‍ നിന്ന് ലഭിക്കുന്നതാണ്.

ആയുര്‍വേദ
നഴ്‌സ്/ഫാര്‍മസിസ്റ്റ്


ആയുര്‍വേദ ആശുപത്രികള്‍, ഡിസ്പന്‍സറികള്‍ എന്നിവയില്‍ തൊഴില്‍ ലഭിക്കുന്നതിനുള്ള വളരെ ചുരുങ്ങിയ കാലത്തെ കോഴ്‌സുകളാണ് ആയുര്‍വേദ നഴ്‌സിങ് പരിശീലന കോഴ്‌സും ഫാര്‍മസി കോഴ്‌സും. ഒരു വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. സര്‍ക്കാര്‍ - സ്വകാര്യ ആയുര്‍വേദ കോളേജുകളിലാണ് കോഴ്‌സ് നടത്തുന്നത്. തിരുവനന്തപുരം, കോട്ടക്കല്‍, എറണാകുളം എന്നീ ഗവണ്‍മെന്റ്- എയ്ഡഡ് സ്ഥാപനങ്ങളും കണ്ണൂരിലെ പറശ്ശിനിക്കടവിലുള്ള സ്വകാര്യ സ്ഥാപനങ്ങളും ആണ് കോഴ്‌സുകള്‍ നടത്തി വരുന്നത്. 50 വീതം സീറ്റുകളാണ് ഉള്ളത്. അപേക്ഷകള്‍ അതാതു സ്ഥാപനങ്ങളില്‍ നിന്നാണ് വാങ്ങേണ്ടത്. എസ്.എസ്.എല്‍.സി ഫലം വന്നതിനു ശേഷമാണ് അപേക്ഷ ക്ഷണിക്കുക. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. കോഴ്‌സ് കഴിയുന്നതു വരെ വിവാഹം കഴിക്കുവാന്‍ പാടില്ല. പ്രായം 15 നും 23 നും ഇടയിലായിരിക്കണം. എസ്.എസ്.എല്‍.സി. യുടെ അടിസ്ഥാനത്തിലാണ് പ്രവേശനമെങ്കിലും പ്ലസ്ടു, ഡിഗ്രി ജയിച്ചവര്‍ക്ക് ഗ്രേസ് മാര്‍ക്കുണ്ട്. ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ ആവശ്യാനുസരണം മാത്രമേ കോഴ്‌സ് നടത്താറുള്ളൂ.



പ്രിന്റിംഗ് ടെക്‌നോളജി
വളരെയധികം വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് പ്രിന്റിംഗ് മീഡിയ. ഇലക്‌ട്രോണിക്‌സ് മീഡിയകളുടെ നുഴഞ്ഞു കയറ്റം അച്ചടി മാധ്യമങ്ങളുടെ സാധ്യതകള്‍ക്ക് ഒരു കുറവും വരുത്തിയില്ല എന്നതാണ് ഈ രംഗത്തെ തൊഴില്‍ സാധ്യതകളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നത്. ഷൊര്‍ണൂരിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്രിന്റിംഗ് ടെക്‌നോളജിയാണ് പ്രിന്റിംഗ് ടെക്‌നോളജിയില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ കോഴ്‌സ് നല്‍കുന്ന ഏക സ്ഥാപനം. 60 ശതമാനം മാര്‍ക്കോടെ പത്താം തരം പാസായവര്‍ക്ക് അപേക്ഷിക്കാം. മൊത്തം 70 സീറ്റാണ് ഉള്ളത്. പോളിടെക്‌നിക്കുകളിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്ന സമയത്താണ് ഈ കോഴ്‌സിനുള്ള അപേക്ഷയും ക്ഷണിക്കാറുള്ളത്. കേരളത്തിലെ ചില വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി (VHSE) സ്‌കൂളുകളില്‍ പ്രിന്റിംഗ് ടെക്‌നോളജി ഒരു വൊക്കേഷണല്‍ സബ്ജക്ട് ആയി നല്‍കി വരുന്നു. കേരള സ്റ്റേറ്റ് ഓഡിയോ വിഷ്വല്‍ ആന്റ് റീ പ്രോഗ്രാമിക് സെന്ററിന്റെ വിവിധ ശാഖകളില്‍ 6 മാസത്തെ അഡ്വാന്‍സ്ഡ് ട്രെയിനിംഗ് ഇന്‍ ഒഫ്‌സെറ്റ് പ്രിന്റിംഗ്, കമ്പ്യൂട്ടര്‍ & ഡി.ടി.പി ഓപ്പറേഷന്‍ എന്നീ കോഴ്‌സുകള്‍ നല്‍കുന്നു.
സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഷയങ്ങളില്‍ പ്ലസ്ടു കോഴ്‌സുകള്‍ കേരളത്തിലെ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ റഗുലറായി നല്‍കി വരുന്നു.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെയാണ് വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ സ്ഥാപിക്കപ്പെട്ടത്. ഇതില്‍ സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങള്‍ക്ക് പുറമെ ഏതെങ്കിലുമൊരു വൊക്കേഷണല്‍ സബ്ജക്ട് പഠിക്കുന്നു എന്നതാണ് പ്രാധാന്യം.
ഹാന്‍ഡ്‌ലൂം ടെക്‌നോളജി
കേരള ഗവണ്‍മെന്റ് സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി പത്താം തരം പാസായവര്‍ക്കുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ നടത്തി വരുന്നു. കണ്ണൂരിലെ തോട്ടടയിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. നെയ്ത്തിലും ചായം മുക്കലിലും പരിശീലനം നല്‍കുന്ന കേരളത്തിലെ ഏക സ്ഥാപനമാണ് ഇത്.

ഹ്രസ്വകാല തൊഴിലധിഷ്ഠിത
കോഴ്‌സുകള്‍

'ആര്‍ക്കിടെക്ചറല്‍ ഡ്രാഫ്റ്റ്‌സ്മാന്‍ഷിപ്പ്: തിരുവനന്തപുരത്തെ റീജ്യണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൊക്കേഷനല്‍ ട്രെയിനിംഗ് ഫോര്‍ വിമന്‍ എന്ന സ്ഥാപനത്തിലാണ് ഈ കോഴ്‌സ് നടത്തുന്നത്.
'അപ്പാരല്‍ ട്രെയിനിംഗ് സെന്ററുകള്‍: പാറ്റേണ്‍ കട്ടിംഗ്, മെഷീന്‍ കട്ടിംഗ്, മെഷര്‍മെന്റ്, ക്വാളിറ്റ് കണ്‍ട്രോളര്‍ എന്നീ 3-6 മാസ കോഴ്‌സുകള്‍ തിരുവനന്തപുരം അടക്കം ഇന്ത്യയിലെ 11 സ്ഥലങ്ങളിലായി നടത്തിവരുന്നു.
'സ്റ്റെഡ് കോഴ്‌സുകള്‍: ഇന്റീരിയര്‍ ഡിസൈനിംഗ്, ഡി.ടി.പി. അനിമേഷന്‍, ഓഫീസ് ഓട്ടോമേഷന്‍ എന്നീ മേഖലകളില്‍ പത്താം തരക്കാര്‍ക്കായി ഗവണ്‍മെന്റ് സ്ഥാപനമായ സ്റ്റെഡ് (STED) കോഴിക്കോട് ചാലപ്പുറത്തും, എരഞ്ഞിപ്പാലത്തും കോഴ്‌സുകള്‍ നടത്തി വരുന്നു.
'ഐ.ടി.ഐ: അധികം പഠിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്കും പത്താം ക്ലാസ് കഴിഞ്ഞയുടനെ തൊഴില്‍ വേണമെന്നുള്ളവര്‍ക്കും ഐ.ടി.ഐ.കള്‍ തെരഞ്ഞെടുക്കാം. എഞ്ചിനീയറിംഗ് വിഷയങ്ങളിലെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളാണ് ഐ.ടി.ഐകളില്‍ ഉള്ളത്. ഗവണ്‍മെന്റ് ഐ.ടി.ഐകളും പ്രൈവറ്റ് ഐ.ടി.ഐകളും കേരളത്തില്‍ നിലവിലുണ്ട്. പത്താം തരം തോറ്റവര്‍ക്കും ഐ.ടി.ഐകള്‍ ചില കോഴ്‌സുകള്‍ നല്‍കിവരുന്നു.
'പോളിടെക്‌നിക്: നല്ല മാര്‍ക്കോടെ പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് പോളിടെക്‌നിക്കില്‍ ചേര്‍ന്ന് തൊഴില്‍ പരിശീലിച്ച് നല്ല ജോലി നേടാം. സംസ്ഥാനത്ത് ഏഴ് വനിതാ പോളിടെക്‌നിക്കുകളും ആറ് സ്വകാര്യ പോളിടെക്‌നിക്കുകളും ഉണ്ട്. 23 വ്യത്യസ്ത വിഷയങ്ങളിലുള്ള മൂന്ന് വര്‍ഷ ഡിപ്ലോമ കോഴ്‌സുകളാണ് ഈ പോളിടെക്‌നിക്കുകളില്‍ പഠിപ്പിക്കുന്നത്. തുടര്‍പഠനം ആഗ്രഹിക്കുന്നവര്‍ക്ക് ഡിപ്ലോമക്ക് ശേഷം ലാറ്ററല്‍ എന്‍ട്രി വഴി ബി.ടെക് കോഴ്‌സിന്റെ രണ്ടാം വര്‍ഷത്തേക്ക് പ്രവേശനം നേടാം.

സി.ജി അസിസ്റ്റന്റ് കരിയര്‍ കൗണ്‍സിലറാണ് ലേഖകന്‍

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top