പനിച്ചു വിറച്ചു പുതച്ചു ചെന്ന അവനെ അഡ്മിറ്റാക്കിയ ഡോക്ടര്‍ പറഞ്ഞു. 'ഭക്ഷണം നന്നായി കഴിക്കണം. വെള്ളം നല്ലവണ്ണം കുടിക്കണം.'
അവനു സന്തോഷമായി. ആശുപത്രി വാസം ആഘോഷമാക്കണം! ആദ്യ സൂചിക്ക് തന്നെ കുളിര് പോയി. ഉച്ചയോടെ അവന് പറഞ്ഞു
'ബിരിയാണി വന്നോട്ടെ...' പിന്നെ ബീഫ്, ചില്ലി, നര്‍ത്തകി, കുറുമാ...
കാണാന്‍ വന്നവര്‍ പറഞ്ഞു: 'ബിരിയാണി മണത്തിട്ട് അവന്റെ മുറിയിന്ന് പോരാന്‍ തോന്നുന്നില്ല.'
പനി വിട്ടില്ല. ഒളിച്ചുകളി തുടര്‍ന്ന് കൊണ്ടിരുന്നു. അവസാനം ഡോക്ടര്‍ പറഞ്ഞു: ''നീ വീട്ടില്‍ പോവുക. നല്ല കുറിയരി കഞ്ഞിയും ചുക്കുവെള്ളവും കുടിച്ചു രണ്ടു ദിവസം പുതച്ച് കിടക്കുക.''
പനിക്ക് ഇറങ്ങി പോകാനും വേണ്ടേ ഒരു വഴി!