ഇരകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സംഗമം

No image

നുഷ്യാവകാശ ദിനമായ ഡിസംബര്‍ 10-ന് ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ഇരകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സംഗമം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.
ഭരണകൂട മനഷ്യാവകാശ ധ്വംസനം- ഇരകളും മനുഷ്യാവകാശ പ്രവര്‍ത്തകരും സംഗമിക്കുന്നു എന്ന തലക്കെട്ടില്‍ ചേര്‍ന്ന പരിപാടി ഗുജറാത്തിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക സകിയ സോമന്‍ ഉദ്ഘാടനം ചെയ്തു. ഭൂരിപക്ഷ സമുദായത്തിന്റെ സംരക്ഷകനായി ചമഞ്ഞ് നരേന്ദ്രമോഡി സമൂഹത്തെ വിഭജിച്ചിരിക്കുകയാണ്. മനുഷ്യന്റെ മൗലിക അവകാശങ്ങളുടെ ലംഘനമാണ് ഗുജറാത്തില്‍ നടക്കുന്നത്. ഒരുപറ്റം മുതലാളിമാര്‍ പാവങ്ങളെ അടിമകളാക്കി വെച്ചിരുന്ന കാലഘട്ടത്തില്‍ സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും പ്രായോഗിക മാതൃകയാണ് നമ്മുടെ പ്രവാചകന്‍ കാണിച്ചു തന്നത്. അവര്‍ പറഞ്ഞു.
ദേശീയതലത്തില്‍ മനുഷ്യാവകാശ ദിനം ആചരിക്കുമ്പോഴും അവകാശ ലംഘനങ്ങള്‍ ലോകാടിസ്ഥാനത്തില്‍ തന്നെ ഒരു പാട് നടക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. വ്യാജ ഏറ്റുമുട്ടലിലൂടെയും മറ്റും ഒരുപാട് കൊലപാതകങ്ങള്‍ നമ്മുടെ നാട്ടിലും നടന്നു കൊണ്ടിരിക്കുന്നു. ഇവിടെ നേര്‍ക്കു നേരെയല്ലെങ്കിലും വനിതകളാണ് ഇരകളാക്കപ്പെടുന്നത് എന്നതു കൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ഇരകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സംഗമം നടത്താന്‍ തീരുമാനിച്ചത്.ഈവിഷയത്തില്‍ പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ അകറ്റുക എന്നത് ഇതിന്റെ ഉദ്ദേശമാണ്. അബ്ദുന്നാസര്‍ മഅ്ദനിയെപ്പോലുള്ള വലിയ നീതി നിഷേധത്തിന് ഇരയാകുന്നവരും ഇവിടെയുണ്ട് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം പ്രസിഡണ്ട് കെ.എന്‍ സുലൈഖ പറഞ്ഞു. പരിപാടിയില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജാവേദ് ശൈഖ് അഹ്മദിന്റെ പിതാവ് ഗോപിനാഥന്‍പിള്ള മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. ഇവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തീവ്രവാദത്തിന്റെയോ ഭീകരവാദത്തിന്റെയോ കാരണമായിട്ടല്ല എന്നും പോലീസുകാര്‍ സ്ഥാനകയറ്റവും മറ്റും ഉദ്ദേശിച്ചു കൊണ്ട് നടത്തുന്ന ഭീകരപ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുടെ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചത് എന്റെ മകന്‍ കൊല്ലപ്പെട്ടപ്പോള്‍ അവന്റെ ഭാര്യക്ക് അഭയം കൊടുത്തത് അവിടുത്തെ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരായിരുന്നു എന്നതു കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോയമ്പത്തൂര്‍ ഉമ്മന്‍ ആര്‍ട്‌സ്&സയന്‍സ് കോളേജില്‍ റാഗിംഗില്‍ കൊല ചെയ്യപ്പെട്ട വിദ്യാര്‍ഥി സനു കുര്യാക്കോസിന്റെ അമ്മ ത്രേസ്യാമ്മ തന്റെ മകനെ ഓര്‍മിച്ചുകൊണ്ട് സംസാരിച്ചതും നീതി ലഭിക്കാന്‍ നിങ്ങളും ആവുന്നത് ചെയ്യണമെന്ന അവരുടെ അപേക്ഷയും സദസ്സിനെ ഈറനണിയിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകയായ അഡ്വ: ആര്‍.കെ ആശ, അഡ്വ: നന്ദിനി, ജെന്നി. വി. സി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് സംസാരിച്ചു. ഇത്തരം കൂട്ടായ്മക്ക്എല്ലാ പിന്തുണയും സഹകരണവും അവര്‍ വാഗ്ദാനം ചെയ്തു. അബ്ദുന്നാസര്‍ മഅ്ദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ ശ്രമിച്ച മനുഷ്യാവകാശ പ്രവര്‍ത്തക കെ.കെ ഷാഹിന മര്‍ദ്ദിക്കപ്പെട്ടതില്‍ പ്രധിഷേധിച്ചു കൊണ്ട് ആമിനാ ഉമ്മു ഐമന്‍ പ്രമേയം അവതരിപ്പിച്ചു. പരിപാടിയില്‍ സമാപനം കുറിച്ചു കൊണ്ട് പി.വി റഹ്മാബി സംസാരിച്ചു. സ്വന്തം മനസ്സില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ വരികള്‍ ഫര്‍ഹാന രാമനാട്ടുകര അവതരിപ്പിച്ചു. സ്റ്റേറ്റ് സെക്രട്ടറി ആര്‍.സി സാബിറ സ്വാഗതവും ജില്ലാ പ്രസിഡണ്ട് കെ. സുലൈഖ ടീച്ചര്‍ നന്ദിയും പറഞ്ഞു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top