തലയില്‍ വല്ലാത്ത അസ്വസ്ഥതകളുണ്ടാക്കുന്നതാണ് താരന്‍. തലയുടെ ശുചിത്വമില്ലായ്‌മയാണ് താരന്‍ വരാനുള്ള പ്രധാന കാരണം. താരന്‍ വന്നാല്‍ അസ്വസ്ഥത മാത്രമല്ല മുടി പൊഴിച്ചിലും ഉണ്ടാകുന്നു. താരന്‍ നിയന്ത്രണാധീതമാകുന്നത് കണ്ണ്, കാത് എന്നിവയില്‍ പുഴുക്കുരുക്കള്‍ ഉണ്ടാവാനും കാരണമാവുന്നു.
Ptiotoporumovale എന്ന ഫംഗസ്സുകളാണ് പ്രധാനമായും താരന്‍ വരുത്തുന്നത്. സ്‌നേഹഗ്രന്ഥികള്‍ കൂടുതലുള്ള ചര്‍മങ്ങളില്‍ ഫംഗസ്സ് വളരെ കൂടുതലുണ്ടാവും. മുടിയില്‍ ഉപയോഗിക്കുന്ന ചില ഓയിലുകളില്‍ ചേര്‍ക്കുന്ന കെമിക്കല്‍സിന്റെ അളവിലുള്ള അപാകത, അമിതമായ പിരിമുറുക്കം, ഹോര്‍മോണ്‍ തകരാറുകള്‍, തലയോട്ടിയിലെ സ്‌നേഹഗ്രന്ഥികളില്‍ നിന്നും ഉത്‌പ്പാദിപ്പിക്കുന്ന അമിത സ്രവം എന്നിവയെല്ലാം താരന്‍ വരാനുള്ള സാധ്യത കൂട്ടുന്നു.
താരന്‍ പൊറ്റകളായി തലയോട്ടിയില്‍ പറ്റിപ്പിടിച്ചിരിക്കുമ്പോള്‍ തലയോട്ടിയിലെ സുഷിരങ്ങള്‍ അടയുന്നു. ഇതുവഴി മുടിക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതിരിക്കുകയും ബലക്ഷയം നേരിടുകയും മുടിയുടെ വളര്‍ച്ച മുരടിച്ചു പോവുകയും ചെയ്യുന്നു. തലക്കും തലമുടിക്കും ഒരുപോലെ ദോഷകരമായ അവസ്ഥയാണ് താരന്‍ ഉണ്ടാക്കുന്നത്. താരന്‍ യഥാസമയം ശ്രദ്ധിച്ചില്ലെങ്കില്‍ സോറിയാസിസ് വരെ പിടിപെടാന്‍ സാദ്ധ്യതയുണ്ട്.
തണുപ്പുള്ള എണ്ണകളുടെ ഉപയോഗം, ഭക്ഷണത്തിലെ അമിത കൊഴുപ്പ്, ചോക്ലേറ്റുകള്‍, പഞ്ചസാര, നട്‌സ് തുടങ്ങിയവയുടെ ഉപയോഗം എന്നിവയും താരന്‍ വരാനുള്ള കാരണങ്ങളാണ്.
താരന്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കുകയാണ് വന്നുകഴിഞ്ഞ് തത്രപ്പെടുന്നതിനേക്കാള്‍ നല്ലത്. എപ്പോഴും മുടി വൃത്തിയായി കഴുകിയുണക്കിയെടുക്കണം. മഴക്കാലത്ത് എണ്ണ ഉപയോഗിക്കുന്നത് കുറക്കണം. മുടി നന്നായി സൂക്ഷിക്കണം. നനയുന്ന പക്ഷം ഉണങ്ങിയ ടവ്വല്‍ ഉപയോഗിച്ച് മൃദുവായി തുടച്ച് ഉണക്കണം.
താരന്‍ ഇല്ലായ്‌മചെയ്യാന്‍ ഒരുപാട് വഴികളുണ്ട്. ഭക്ഷണത്തില്‍ നന്നായി ശ്രദ്ധിക്കണം. താരന്‍ വരാതിരിക്കാന്‍ വിറ്റമിന്‍ ബി അടങ്ങിയ മുട്ട, ചീര, കാബേജ്, വെളുത്തുള്ളി, മത്സ്യം, കോളിഫ്‌ളവര്‍, പഴങ്ങള്‍, കൂണ്‍, ശതാവരിക്കിഴങ്ങ് തുടങ്ങിയവ ഉള്‍പ്പെടുത്തിയ ഭക്ഷണം കഴിക്കണം. കഴിയുന്നതും എള്ളെണ്ണ ഒഴിവാക്കി വെളിച്ചെണ്ണ തേക്കണം. ചെമ്പരത്തിയില, പൂവ്, വയറയില, തിരുതാളി, വെള്ളിയില, മരുതില, വേങ്ങയില, ഇവയിലേതെങ്കിലും താളിയാക്കി തേച്ച് മെഴുക്കിക്കളയണം. മിക്‌സിയില്‍ അരച്ച് താളിയാക്കാം. കുറുന്തോട്ടിയില ഏറ്റവും ശ്രേഷ്‌ഠമാണ്. ആര്യവേപ്പിലയോ, കറിവേപ്പിലയോ, തുളസിയിലയോ സ്വല്‍പം നാരങ്ങാനീരു ചേര്‍ത്തരച്ച് പേയ്‌സ്റ്റാക്കി തയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് കുളിക്കുന്നതും താരനെ നീക്കം ചെയ്യുന്നാ മാര്‍മാണ്.
നിങ്ങളുടെ ചര്‍മത്തിനു നല്‍കുന്ന പ്രാധാന്യം തലയോട്ടിക്ക് നല്‍കിയില്ലെങ്കില്‍ നല്ല മുടിയെന്ന സ്വപ്‌നം ഒരിക്കലും പൂവണിയില്ലെന്നു മാത്രമല്ല. താരനെന്ന ശത്രു വിടാതെ പിടികൂടുകയും ചെയ്യും.
|