പോഷകങ്ങളുടെ കലവറ

No image

പേരക്ക
നെല്ലിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം ജീവകം സി ഉള്ളത്‌ പേരക്കയിലാണ്‌. ഒരു പേരക്കയില്‍ ഏതാണ്ട്‌ മൂന്ന്‌ ഓറഞ്ചിലുള്ളതിനേക്കാള്‍ ജീവകം സി അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിന്‌ പേരക്ക കഴിക്കുന്നത്‌ ഉത്തമം. പേരയുടെ തളിരില ചവച്ചു തിന്നാല്‍ ദഹനക്കേടും മനംപിരട്ടലും മാറിക്കിട്ടും. ആയുര്‍വേദത്തില്‍ പേരക്കയുടെ ഇലക്കും പൂവിനുമൊക്കെ ഔഷധഗുണമുണ്ട്‌.
പപ്പായ
വിറ്റാമിനുകളുടെ കലവറയാണ്‌ പപ്പായ. ഇത്‌ കഴിച്ചാല്‍ ദഹനം സുഗമമാവും. പച്ച പപ്പായയുടെ നീര്‌ പുരട്ടിയാല്‍ മുഖത്തെ കുരുക്കളും കാരയും മാറിക്കിട്ടും. പപ്പായയില്‍ ജീവകം എ,ബി,സി പെക്‌റ്റിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്‌. നല്ല പഴുത്ത പപ്പായ മലബന്ധത്തെ ഇല്ലാതാക്കുന്നു. വൃക്കയുടെ തകരാറുകള്‍ കുറക്കാന്‍ സഹായിക്കുന്നു. ചര്‍മത്തിന്റെ ചുളിവുകള്‍ അകറ്റി കാന്തി വര്‍ധിപ്പിക്കുന്നു. കൃമിശല്യമകറ്റാനും ശരീര പോഷണത്തിനും പപ്പായ ഫലപ്രദമാണ്‌.

ആപ്പിള്‍
പതിവായി ആപ്പിള്‍ കഴിക്കുന്നവര്‍ക്ക്‌ ഡോക്ടറെ അകറ്റി നിര്‍ത്താമെന്നുള്ള പഴഞ്ചൊല്ലിന്‌ ഏറെ പഴക്കമുണ്ട്‌. എന്നാല്‍ ദന്താരോഗ്യത്തിന്റെ കാര്യത്തില്‍ ഈ പഴഞ്ചൊല്ല്‌ പതിരില്ലാത്തതാണെന്നതിന്‌ തെളിവുകളുണ്ട്‌. ദിവസവും ഒരാപ്പിള്‍ കഴിക്കുന്നവരില്‍ ദന്തക്ഷയത്തെ ചെറുക്കാന്‍ വേണ്ട കഴിവുണ്ട്‌. വായക്കകം ശുദ്ധീകരിക്കാന്‍ കഴിവുള്ള ഒരേയൊരു പഴം ആപ്പിളാണ്‌. ആഹാര ശേഷം ആപ്പിള്‍ കഴിക്കുമ്പോള്‍ ടൂത്ത്‌ബ്രഷ്‌ കൊണ്ട്‌ പല്ല്‌ വൃത്തിയാക്കുന്ന ഫലമാണ്‌ ലഭിക്കുന്നത്‌. ദന്തക്ഷയം, മോണവീക്കം, വായ്‌നാറ്റം എന്നിവ ശമിക്കാന്‍ ആഹാര ശേഷം ഒരാപ്പിള്‍ കടിച്ചു തിന്നാല്‍ മതി. മസ്‌തിഷ്‌കത്തിനുള്ള മാന്ദ്യമകറ്റാന്‍ ഒരു ടീസ്‌പൂണ്‍ തേനും ഒരാപ്പിളും അത്താഴത്തിന്‌ ശേഷം ദിവസവും കഴിക്കുക. മൂത്രത്തില്‍ കല്ലുള്ളവര്‍ ആപ്പിള്‍ കഴിക്കേണ്ടതാണ്‌. മറ്റു പഴങ്ങളുടെ നീരു ചേര്‍ത്ത്‌ ആപ്പിള്‍ കഴിക്കരുത്‌. ആപ്പിളിലുള്ള ജീവകം സി നഷ്ടമാകും.

മാതളം
ധാരാളം ഔഷധഗുണമുള്ള ഫലമാണ്‌ മാതളം. ശരീരത്തിന്‌ ശക്തിയും ആരോഗ്യവും നല്‍കുന്നതിനുള്ള കഴിവ്‌ മറ്റു ഫലങ്ങളെ അപേക്ഷിച്ച്‌ മാതളപ്പഴത്തിന്‌ കൂടുതലാണ്‌. ഇതിന്റെ നീരില്‍ വിറ്റാമിന്‍ സി, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. മധുരമുള്ളത്‌, മധുരവും പുളിയുമുളളത്‌, പുളിയുള്ളത്‌ എന്നിങ്ങനെ മാതളം മൂന്ന്‌ തരമുണ്ട്‌. ഇവയ്‌ക്ക്‌ മൂന്നിനും വ്യത്യസ്‌തമായ ഗുണങ്ങളാണുള്ളത്‌. മധുരമുള്ളത്‌ ശരീരത്തില്‍ രക്തനിര്‍മാണത്തിന്‌ സഹായിക്കുന്നു. മധുരവും പുളിയുമുള്ളത്‌ അതിസാരം, ചൊറി എന്നിവ മാറ്റാന്‍ ഉത്തമമാണ്‌. പുളിയുള്ള മാതളം നെഞ്ചെരിച്ചില്‍ വയറ്റെരിച്ചില്‍ എന്നിവയ്‌ക്ക്‌ ആശ്വാസം പകരുന്നു. മാതളത്തോട്‌ ഇട്ട്‌ തിളപ്പിച്ച വെള്ളം കുടിക്കുന്നത്‌ ക്ഷീണത്തിന്‌ ഉത്തമമാണ്‌.

മാമ്പഴം
`പഴങ്ങളുടെ രാജന്‍' എന്ന പേരിലറിയപ്പെടുന്ന മാമ്പഴത്തിന്‌ അര്‍ബുദകോശങ്ങളുടെ വളര്‍ച്ച തടയാന്‍ കഴിവുണ്ടെന്ന്‌ ടെക്‌സാസിലെ ശാസ്‌ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടുണ്ട്‌. സ്‌തനാര്‍ബുദത്തിലും വന്‍കുടലിലെ കാന്‍സറിലുമാണ്‌ മാങ്ങയിലടങ്ങിയ പോളിഫിനോളുകള്‍ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയുന്നതായി കണ്ടെത്തിയത്‌. വിറ്റാമിനുകളുടെ കലവറയാണ്‌ മാമ്പഴം. വിറ്റാമിന്‍ എ, ബി കൂടാതെ പ്രോട്ടീന്‍, അമിനാമ്ലങ്ങള്‍ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top