വിശപ്പും വിശ്വാസികളും

ടി.കെ യൂസുഫ്‌ No image

വിശപ്പ്‌ അല്ലാഹുവിന്റെ പരിക്ഷണമാണ്‌. പ്രവാചകനും അനുചരന്മാരും അവരുടെ ജീവിതത്തില്‍ ഈ പരീക്ഷണത്തിന്‌ വളരെ യധികം വിധേയരായി. ഭൂമുഖത്തെ മുഴുവന്‍ ജീവജാലങ്ങള്‍ക്കും ആഹാരം നല്‍കല്‍ ഒരു ബാധ്യതയായി ഏറ്റെടുത്ത അല്ലാഹു എന്ത്‌ കൊണ്ടാണ്‌ അവന്റെ ഇഷ്‌ടദാസന്മാര്‍ക്ക്‌ അധികം അന്നം നല്‍കാതിരിക്കുന്നത്‌? ഇവിടെയാണ്‌ വിശപ്പിന്റെ അഭൗതിക ആത്മീയ മാനങ്ങളെക്കു റിച്ചുളള വിചിന്തനം അനിവാര്യമാകുന്നത്‌.
തുടര്‍ച്ചയായി രണ്ടോ മുന്നോ ദിവസം ഗോതമ്പ്‌ റൊട്ടി വയറ്‌ നിറയെ തിന്നാന്‍, ഈ ലോകത്തോട്‌ വിട പറയുന്നത്‌ വരെ പ്രവാചകന്‌ കഴിഞ്ഞിട്ടില്ല. ഖന്തഖ്‌ യുദ്ധ വേളയില്‍ വിശപ്പ്‌ മൂലം നബി തിരുമേനി വയറിനും വസ്‌ത്രത്തി നുമിടയില്‍ കല്ല്‌ വെച്ചുകെട്ടിയ സംഭവം പ്രസിദ്ധമാണ്‌. തിരുമേനിയുടെ അടുപ്പില്‍ തീ പുകയാത്ത മാസങ്ങള്‍ തന്നെ കടന്നുപോയി ട്ടുണ്ടെന്ന്‌ പത്‌നി ആയിശ പറയുന്നു. ആ ദിവസങ്ങ ളില്‍ നിങ്ങള്‍ എങ്ങനെയാണ്‌ ജീവിച്ചിരുന്നത്‌ എന്ന ചോദ്യത്തിന്‌ ഈത്തപ്പഴവും പച്ചവെളളവും കഴിച്ചുകൊണ്ട്‌ എന്നായിരുന്നു അവരുടെ മറുപടി ്‌.(ബുഖാരി).
ഐശ്വര്യം വരുന്ന സന്ദര്‍ഭത്തിലും ആഹാരത്തില്‍ മിതത്വം പാലിക്കണമെന്നാണ്‌ പ്രവാചക വചനങ്ങള്‍ സൂചിപ്പിക്കുന്നത്‌. നബി (സ) പറഞ്ഞു: ``ആദമിന്റെ പുത്രന്‍ തന്റെ വയറിനേക്കാളും മോശമായ ഒരു പാത്രവും നിറച്ചിട്ടില്ല. ഒരു മനുഷ്യന്‌ തന്റെ നട്ടെല്ല്‌ നിവര്‍ത്താന്‍ ഏതാനും ഉരുളകള്‍ മതി. അത്‌ കൊണ്ട്‌ മതിയാകുന്നില്ലെങ്കില്‍ മൂന്നിലൊന്ന്‌ ?ഭക്ഷണത്തിനും മൂന്നിലൊന്ന്‌ വെളളത്തിനും മൂന്നിലൊന്ന്‌ വായുവിനും ആക്കിക്കൊ ളളട്ടെ.''(നസാഇ)
പ്രവാചകന്‍ മാത്രമല്ല സച്ചരിതരായ ഖലീഫമാരും വിശപ്പിന്റെ കാഠിന്യം അനുഭവിച്ചവരാണ്‌. അബൂബക്കര്‍ (റ) പറയുകയാണ:്‌ ``എനിക്ക്‌ ഒരു ദിവസം രാത്രി ?ഭക്ഷണം ലഭി ച്ചില്ല. വീട്ടുകാരോട്‌ ഞാന്‍ ചോദിച്ചു: വല്ലതുമുണ്ടോ? അവര്‍ പറഞ്ഞു: ഇല്ല, അങ്ങനെ ഞാന്‍ ഉറങ്ങാന്‍ കിടന്നു. കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നെങ്കിലും വിശപ്പ്‌ കാരണം എനിക്ക്‌ ഉറങ്ങാന്‍ കഴിഞ്ഞില്ല. ഞാന്‍ വിചാരിച്ചു പളളിയില്‍ പോയി നേരം പുലരുവോളം നമസ്‌കരിച്ചാലോ? ഞാന്‍ പളളിയില്‍ പോയി കുറെ നമസ്‌കരിച്ചു. ഞാന്‍ പളളിയുടെ ഒരു മൂലയില്‍ ചാരിയിരുന്നു. അപ്പോള്‍ ഉമര്‍ (റ) എന്റെ അടുക്കല്‍ വന്നു. അദ്ദേഹം പറഞ്ഞു: ``താങ്കളെ വീട്ടില്‍ നിന്ന്‌ പുറത്തിറക്കിയ കാര്യമാണ്‌ എന്നെയും വെളിയിലിറക്കിയത്‌. അതിനിടയില്‍ റസൂലും ഞങ്ങളുടെ അടുക്കലേക്ക്‌ വന്നു. അദ്ദേഹം പറഞ്ഞു: നിങ്ങളെ രണ്ട്‌ പേരെയും പുറത്തിറക്കിയ കാര്യം തന്നെയാണ്‌ എന്നെയും പുറത്തിറക്കിയത്‌. നമുക്ക്‌ വാക്കിമിയുടെ അടുക്കലേക്ക്‌ പോകാം. തുടര്‍ന്ന്‌ ഞങ്ങള്‍ നിലാവെളിച്ചത്തില്‍ അങ്ങോട്ട്‌ പോയി. നബി (സ) അദ്ദേഹത്തിന്റെ ?ഭാര്യയോട്‌ ചോദിച്ചു. നിന്റെ ?ഭര്‍ത്താവ്‌ എവിടെ? അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക്‌ കുടിവെളളമെടുക്കാന്‍ പോയതാണ്‌. ഏറെ താമസിയാതെ അദ്ദേഹം ഒരു തോല്‍പാത്രവും വഹിച്ചു കൊണ്ട്‌ തിരിച്ചു വരികയും അത്‌ ഒരു ഈന്തപ്പനയില്‍ തൂക്കിയിടുകയും ചെയ്‌തു. പിന്നീട്‌ അദ്ദേഹം ഞങ്ങളുടെ നേര്‍ക്ക്‌ വന്ന്‌ ഊഷ്‌മളമായ സ്വാഗതമാശംസിച്ചു. അദ്ദേഹം പറഞ്ഞു: ഇന്ന്‌ രാത്രി എന്റെ വീട്ടില്‍ വന്നവരെ പോലുളളവര്‍ ഇതുവരെ എന്റെ വീട്ടില്‍ വന്നിട്ടില്ല. പിന്നീട്‌ അദ്ദേഹം ഈന്തപ്പനയിലേക്ക്‌ പോയി ഒരു കുല മുറിച്ചു കൊണ്ടുവരികയും ഒരു കത്തിയെടുത്ത്‌ ആട്ടിന്‍ പറ്റത്തിലേക്ക്‌ പോകയും ചെയ്‌തു. നബി (സ) പറഞ്ഞു: കറവയുളളതിനെ അറുക്കരുത്‌. അദ്ദേഹം ഒരു ആടിനെ അറുത്ത്‌ തൊലിയുരിച്ച്‌ മാംസമാക്കി തന്റെ ?ഭാര്യയോട്‌ മാവ്‌ കുഴച്ച്‌ റൊട്ടിയുണ്ടാക്കാന്‍ കല്‍പിക്കുകയും അദ്ദേഹം ഇറച്ചി കറി വെക്കുകയും ചെയ്‌തു. അവര്‍ അത്‌ വയറു നിറയെ ?ഭക്ഷിച്ചു. അതിന്‌ ശേഷം നബി (സ) പറഞ്ഞു. അല്ലാഹുവിന്‌ സ്‌തുതി. വിശപ്പാണ്‌ നമ്മെ പുറത്തിറക്കിയത്‌. തിരച്ച്‌ പോകുന്നതിന്‌ മുമ്പ്‌ നമുക്കിത്‌ ലഭിക്കുകയും ചെയ്‌തു. തീര്‍ച്ചയായും. അന്ത്യദിനത്തില്‍ ഇതിനെക്കുറിച്ച്‌ ചോദിക്കപ്പെടും, ഇത്‌ ഒരു അനുഗ്രഹമാണ്‌.'' (ത്വബറാനി).
പ്രവാചകന്റെ കാലത്ത്‌ മുഴുവന്‍ ആളുകളും ദരിദ്രരായിരുന്നില്ല എന്നാണ്‌ ഈ സംഭവം വ്യക്തമാക്കുന്നത്‌. സഹാബികളുടെ കൂട്ടത്തില്‍ അല്‍പം കൃഷിയും കാലികളുമൊക്കെയുളളവരുണ്ടായിരുന്നു. അത്‌ പോലെ ആ കാലഘട്ടത്തിലെ രാജാക്കന്മാരായ റോമാ പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാര്‍ സുഖിയന്മാരാ യിട്ടാണ്‌ കഴിഞ്ഞിരുന്നത്‌. എന്നാല്‍ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരുടെ ആഹാരഗതി മിക്ക ദിവസങ്ങളിലും ഇങ്ങനെ തന്നെയായിരുന്നു.
അനസ്‌ ബിന്‍ മാലിക്‌ റിപ്പോര്‍ട്ട്‌ ചെയ്യുകയാണ്‌. ഒരു ദിവസം ഒരു റൊട്ടിക്കഷണവുമായി ഫാതിമ(റ) നബി(സ) യുടെ അടുക്കല്‍ ചെന്നു. നബി (സ) ചോദിച്ചു: ``എന്താണിത്‌.'' ആയിശ (റ): ``ഇത്‌ ഞാന്‍ ചുട്ടെടുത്ത റൊട്ടിയാണ്‌.'' നബി(സ): ``മൂന്ന്‌ ദിവസമായി നിന്റെ പിതാവിന്റെ വയറ്റിലേക്ക്‌ എത്തുന്ന ആദ്യത്തെ ?ഭക്ഷണമാണിത്‌. സുഭിക്ഷമായി ?ഭക്ഷണം ലഭിക്കുന്നവര്‍ മൂക്കറ്റം ശാപ്പിട്ട്‌ ഏമ്പക്കം വിടുന്നത്‌ ഇസ്‌ലാം നിരുത്സാഹപ്പെടുത്തിയ കാര്യമാണ്‌. അബൂ ജുഹൈഫ പറയുകയാണ്‌: ``ഞാന്‍ ഗോതമ്പ്‌ റൊട്ടിയും മാംസവും കഴിച്ച്‌ നബി(സ)യുടെ സന്നിധിയില്‍ ചെന്നു. എനിക്ക്‌ ഏമ്പക്കം വന്നു. നബി പറഞ്ഞു: ``ഏമ്പക്കം നിയന്ത്രിക്കുക. അധികം വയറു നിറക്കുന്നവര്‍ അന്ത്യദിനത്തില്‍ അധികം വിശക്കുന്നവരായിരിക്കും''. അബൂ ജുഹൈഫ പിന്നീട്‌ മരണം വരെ വയറ്‌ നിറച്ച്‌ ?ഭക്ഷണം കഴിച്ചിട്ടില്ല. (ഇബ്‌നു മാജ).
അനസ്‌ ബിന്‍ മാലിക്‌ പറയുകയാണ്‌: ഞാന്‍ ഒരു ദിവസം ബാര്‍ലിയുടെ റൊട്ടിയും മാസം ഉരുക്കിയ നെയ്യുമായി നബി(സ)യുടെ വീട്ടില്‍ ചെന്നു. അന്ന്‌ നബി (സ) തന്റെ അങ്കി ഒരു ജൂതന്റെ അടുക്കല്‍ പണയം വെച്ചിരുന്നു. തിരുമേനി പലപ്പോഴും പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. അല്ലാഹുവാണ്‌ സത്യം. മുഹമ്മദിന്റെ വീട്ടില്‍ ഒരു സാഅ്‌ ഈത്തപ്പഴമോ ഒരു സാഅ്‌ ധാന്യമോ ഇല്ല. അന്ന്‌ നബി (സ)യുടെ അടുക്കല്‍ ഒമ്പത്‌ ?ഭാര്യമാരുണ്ടായിരുന്നു.
ഉമര്‍ ബിന്‍ ഖത്താബ്‌ പറഞ്ഞു: ആരുടെയെങ്കിലും ദീന്‍ ദുനിയാവായി മാറുകയും മുഖ്യ ലക്ഷ്യം ആമാശയമായി ത്തീരു കയും ചെയ്യുകയാണെങ്കില്‍ അവന്‌ നാശം. ഉമര്‍(റ)ന്‌ ആഹാരത്തിന്‌ സ്വാദിഷ്‌ടമായ ?ഭക്ഷ്യവിഭവങ്ങള്‍ വേണെമെന്ന്‌ നിര്‍ബന്ധമുണ്ടായിരുന്നില്ല. അദ്ദേഹം എന്തെങ്കിലും കഴിച്ച്‌ വിശപ്പ്‌ മാറ്റുകയാണ്‌ ചെയ്‌തിരുന്നത്‌. ഉമറുബിനുല്‍ ഖത്താബ്‌ റൊട്ടിയും ഒലീവ്‌ എണ്ണയും കഴിക്കുകയും അതിന്‌ ശേഷം വയറിന്മേല്‍ തടവിക്കൊണ്ട്‌ ഇപ്രകാരം പറയുകയും ചെയ്‌തിരുന്നു: ``അല്ലയോ ആമാശയമേ വെണ്ണക്ക്‌ വിലകുറയുന്നത്‌ വരെ നീ ഇത്‌ ശീലിക്കേണ്ട തുണ്ട്‌. പരലോകത്ത്‌ വെച്ച്‌ സത്യനിഷേധികള്‍ നരകത്തിനു മുമ്പില്‍ ഹജാറാക്കപ്പെടുന്ന സമയത്ത്‌ ഐഹിക ജീവിതത്തില്‍ നിങ്ങള്‍ നല്ല വസ്‌തുക്കള്‍ ഉപയോഗപ്പെടുത്തുകയും അത്‌ കൊണ്ട്‌ സുഖമനുഭവി ക്കുകയും ചെയ്‌തുവെന്ന്‌ അല്ലാഹു അവരോട്‌ പറയുന്നതായി ഖുര്‍ആനില്‍ സൂറത്ത്‌ അഹ്‌ഖാഫ്‌ ഇരുപതാം വചനത്തില്‍ വ്യക്തമാക്കുന്നുണ്ട.്‌ ഈ വചനമാണ്‌ ഉമറുബിനു ഖത്താബിന്‌ ഖലീഫയായിരുന്നിട്ടും ഐഹിക സുഖ ഭോഗങ്ങള്‍ പരിത്യജിക്കാന്‍ പ്രേരണ നല്‍കിയത്‌. എന്റെ നന്മകള്‍ കുറയുമെന്ന ഭീതിയില്ലായിരുന്നുവെങ്കില്‍ ഞാന്‍ ?ഭൗതിക സുഖങ്ങള്‍ കുറച്ചു കൂടി ആസ്വദിക്കുമായിരുന്നുവെന്ന്‌ ഉമര്‍ പറഞ്ഞിട്ടുണ്ട്‌.
വിശപ്പടങ്ങുന്നത്‌ വരെ പോലും ഉത്തമ നൂറ്റാണ്ടിലുളളവര്‍ ഭക്ഷണം കഴിച്ചിരുന്നില്ല. വിശക്കുന്ന തിന്‌ മുമ്പ്‌ ?ഭക്ഷണം കഴിക്കുക എന്നത്‌ പൂര്‍വ്വസൂ രികള്‍ക്ക്‌ പരിചയമില്ലാത്ത കാര്യമാണ്‌. ഇന്ന്‌ സമൂഹത്തിന്‌ സാമ്പത്തിക അഭിവൃദ്ധി കൈവന്നത്‌ കാരണം സല്‍ക്കാരങ്ങളും സദ്യകളും വി?വസമൃദ്ധിയുടെ പൊങ്ങച്ച വേദിയായി മാറിയിരിക്കയാണ്‌. ആരോഗ്യവും ആത്മീയതയും ആഗ്രഹിക്കുന്നവര്‍ക്ക്‌ ?ഭക്ഷണം രംഗത്ത്‌്‌ ഉമര്‍ (റ) ന്റെ ഉപദേശം ശ്രദ്ധേയമാണ്‌: ?``ജനങ്ങളെ നിങ്ങള്‍ അമിതമായി ആഹാരം കഴിക്കാതിരിക്കുക. അത്‌ ആരാധനയില്‍ അലസതയുണ്ടാക്കും. ശരീരം കേടുവരുത്തുകയും രോഗങ്ങളെ വിളിച്ചു വരുത്തുകയും ചെയ്യും. ?ഭക്ഷണത്തില്‍ മിതത്വും പാലിക്കുക. അതാണ്‌ നന്മയോട്‌ അടുത്ത്‌ നില്‍ക്കുന്നത്‌. ദുര്‍വ്യയത്തില്‍ നിന്നും വിദൂരമായിട്ടുളളതും അത്‌ തന്നെയാണ്‌. ദേഹേഛക്ക്‌ പ്രധാന്യം നല്‍കുമ്പോഴാണ്‌ മതത്തിന്‌ നാശം സംഭവിക്കുന്നത്‌.''? ആഗ്രഹിക്കുന്നതെല്ലാം ആഹരിക്കുക യെന്നത്‌ അമിതവ്യയത്തില്‍ പെടുന്നതാണെന്ന്‌ നബി(സ) പറഞ്ഞതായി ഇമാം ബൈഹഖിയും റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top