വളയാത്ത തൂലികക്കു
വന്മതില് പണിതിട്ടും
മനുഷ്യക്കശാപ്പുകാര്
സ്വരാജ്യപദരസംഘ
ശിരഛേദം ചെയ്തു
അഗ്നിയില്‍ മര്ത്യരെ
കരിയിട്ടു കളഞ്ഞു
പാലു നല്‍കും മാടിനെ
വോട്ടുമേടാക്കി
അഴിമതി മാളത്തില്‍
അടയിരിക്കയാണിവര്
പദരക്കശാപ്പുകാര് ചിന്തിയ
ചുടുചോരകളിലുണ്ട്
നവനാളെയുടെ ഗന്ധം
മാനിഷാദയുടെ ഗര്‍ജ്ജനം
അഖ്ലാഖു കല്‍ബുര്‍ഗി
ജുനൈദുമാരേ
ഗാന്ധിജിയോട് നിങ്ങള്‍
പറഞ്ഞതെന്തേ
ഭാരതമാതാ വിശേഷമാണോ
അറുകൊല രീതിയുടെ
വൈവിധ്യമാണോ...?