മലയാളികളുടെ ഇഷ്ട ഭോജ്യങ്ങളില്‍ ഒന്നാണ് ബീറ്റ്റൂട്ട്. രക്തത്തിന്റെ വര്‍ണ്ണമുള്ള ബീറ്റ്റൂട്ട് മറ്റു വിഭവങ്ങളില്‍ ചേര്‍ത്താല്‍ അതിനും രക്ത വര്‍ണ്ണമുണ്ടാകും.
പോഷണശാസ്ത്രത്തിലെ ന്യൂട്രിസിന് എന്ന വര്‍ണ്ണ പദാര്‍ത്ഥമാണ് ബീറ്റ്റൂട്ടില്‍ അടങ്ങിയി രിക്കുന്നത്. പുകവലി, ദഹനപ്രക്രിയയുടെ അപചയം എന്നിവ കാരണം കോശഭിത്തികളിലോ ശുദ്ധരക്തധമനികളിലോ പറ്റിപ്പിടിച്ചിരിക്കുന്ന തടസ്സങ്ങളെ നീക്കാനുള്ള അപാരമായ കഴിവ് ബീറ്റ്റൂട്ടിനുണ്ട്. തലയില്‍ രക്തം കട്ട പിടിച്ചുണ്ടാ കുന്ന പക്ഷാഘാതത്തിനും ഹൃദയത്തിലേക്കുള്ള രക്തവാഹക സ്രോതസ്സുകളില്‍ രക്തം കട്ട പിടിച്ചുണ്ടാകുന്ന ഹൃദയാഘാതത്തിനും രക്ത നാഡികളിലുണ്ടാകുന്ന പ്രശ്നങ്ങളിലും ശരീരത്തെ രക്ഷപ്പെടുത്താനുള്ള ബീറ്റ്റൂട്ടിന്റെ കഴിവ് അപാരമത്രെ.
പഞ്ചസാരയുടെ അളവ് ഇതില്‍ കൂടുതലുള്ള തിനാല്‍ പ്രമേഹരോഗികള്‍ക്ക് അത്ര നല്ലതല്ല. പിത്താശയക്കല്ല് അലിഞ്ഞു പോകാന്‍ ഏറ്റവും നല്ല മരുന്നാണ് ബീറ്റ്റൂട്ട.്
ഋതുവിരാമ ഘട്ടത്തില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന വ്യതിയാനങ്ങളില്‍ ആശ്രയിക്കുവാന്‍ ഏറ്റവും പറ്റിയതും ബീറ്റ്റൂട്ട് തന്നെ.