പഠനവൈകല്യം പരിഹരിക്കാം

റഹീമ ബാനു എം No image

സാധാരണ ബുദ്ധിശക്തിയുള്ള കുട്ടികള്‍ക്ക് പഠനത്തെ നേരിട്ടുബാധിക്കുന്ന മറ്റു ശാരീരിക പ്രശ്‌നങ്ങള്‍, കാഴ്ചയിലും കേള്‍വിയിലും ഉള്ള പ്രശ്‌നങ്ങള്‍, ബുദ്ധിമാന്ദ്യം അഥവാ Mental Reataodation തുടങ്ങിയവ ഇല്ലാത്ത കുട്ടികള്‍ക്ക് എഴുത്ത്, വായന, ഗണിതം എന്നിവയുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്‌നങ്ങളാണ് പഠനവൈകല്യം അഥവാ Learning disability എന്നു പറയുന്നത്.
പഠനവൈകല്യമുള്ള കുട്ടികളില്‍ കൂടുതല്‍ പേരും ഐ.ക്യു ശരാശരിയായിരിക്കും. എന്നാല്‍ ഇവര്‍ ബുദ്ധി കുറഞ്ഞവരോ മന്ദബുദ്ധികളോ അല്ല. ചിലരില്‍ ശരാശരി ഐ.ക്യുവിന് താഴെയും ചിലരില്‍ ശരാശരി ഐ.ക്യുവിന്റെ മുകളിലെ ബുദ്ധിയുണ്ടായിട്ടും അതനുസരിച്ച് നേട്ടമുണ്ടാക്കാന്‍ കഴിയാത്തവരാണ് ഇവര്‍. ഈ കുട്ടികളെ കുട്ടികള്‍ തന്നെയോ ചുറ്റുപാടുള്ളവരോ (മാതാപിതാക്കള്‍, അധ്യാപകര്‍) തിരിച്ചറിയാതെ പോകുന്നതിലും ഈ വിഷയത്തെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതുമൂലവും കുട്ടികള്‍ പലപ്പോഴും പ്രശ്‌നക്കാരാണെന്നും മടിയന്മാരാണെന്നും, മണ്ടന്മാരാണെന്നുമൊക്കെയായി മുദ്രകുത്തപ്പെടുന്നു.
പരിഹാരമില്ലാത്ത മാനസിക പ്രശ്‌നമല്ല പഠനവൈകല്യം. പഠനവൈകല്യമുള്ള കുട്ടികള്‍ സാമൂഹികമായ ഇടപെടലുകളില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ സാധ്യത കൂടുതല്‍ ആണ്. ഇത്തരക്കാര്‍ക്ക് ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനും, തമാശകള്‍ മനസ്സിലാക്കാനും സമപ്രായക്കാരുമായുള്ള സുഹൃദ്ബന്ധങ്ങളും, ആത്മവിശ്വാസവും കുറവായിരിക്കും. പഠനവൈകല്യം ഉണ്ടാകാനുള്ള വ്യക്തമായ കാരണം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തലച്ചോറിലുണ്ടാകുന്ന സൂക്ഷ്മമായ രാസവ്യതിയാനങ്ങള്‍, ഗര്‍ഭാവസ്ഥയിലോ, പ്രസവസമയത്തോടനുബന്ധിച്ചോ തലച്ചോറിനു സംഭവിക്കുന്ന ആഘാതങ്ങള്‍, ജനനത്തിനു ശേഷം തലക്കു പറ്റുന്ന പരിക്കുകള്‍, പോഷകാഹാരക്കുറവ്, ചില മരുന്നുകളുടെ അമിത ഉപയോഗം മൂലമുള്ള സൈഡ് ഇഫക്ട്, പാരമ്പര്യം, കാഴ്ചപ്പാടില്‍ വരുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവ കാരണങ്ങള്‍ ആകാം.
ഏറ്റവും നല്ല ചികിത്സ പ്രത്യേക ട്രെയിനിംഗ് നല്‍കുക എന്നതാണ്, കൂടെ കൗണ്‍സലിംഗും സ്പീച്ച് ആന്റ് ലാംഗ്വേജ് തെറാപ്പിയും ആവശ്യമാണ്. രക്ഷിതാക്കളും അധ്യാപകരും വൈകല്യങ്ങളുള്ള കുട്ടികളെ നോക്കുന്നതിന് പ്രത്യേക പരിശീലനം നേടിയെടുക്കണം.
പഠനവൈകല്യമുള്ള കുട്ടികളെ മാറ്റിനിര്‍ത്താനോ, കുറവ് പറഞ്ഞ് വേദനിപ്പിക്കാനോ, ശിക്ഷിക്കാനോ നില്‍ക്കരുത്. അത് വലിയ വിഡ്ഢിത്തങ്ങള്‍ സൃഷ്ടിക്കും. ഏത് വൈകല്യമുള്ള കുട്ടിയാണെങ്കിലും അത്മബലംകൊണ്ട് അതിജീവിക്കാന്‍ സാധ്യത ഏറെയാണ്. നിങ്ങളുടെ കുട്ടിയിലുള്ള കഴിവ് കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകയും പത്രം, മറ്റ് അക്ഷരം പഠിക്കാനുള്ള ഗെയിം, പരിചരണം എന്നിവയിലൂടെ ഒരു പരിധിവരെ ഇതു മാറ്റിയെടുക്കാം. കുട്ടികളിലെ ചിന്താശക്തിക്ക് പ്രാധാന്യം നല്‍കി അത് വികസിപ്പിക്കുക. അവര്‍ ഉയരങ്ങളിലേക്ക് വളരും.   

സാധാരണയായി പഠനവൈകല്യങ്ങള്‍ അഞ്ച് തരത്തിലായി ക്രമീകരിച്ചിരിക്കുന്നു

ഡിസ്‌ലെക്‌സിയ
കുട്ടികള്‍ വായനയില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍. ഒരു വാക്ക് പൂര്‍ണ്ണമായി പറയാന്‍ കഴിയാതെ വരിക. (ഉദാ- മാല...മാ...), ഒരു വാചകത്തിലെ വാക്കുകള്‍ മാത്രമായോ അക്ഷരങ്ങള്‍ മാത്രമായോ വായിക്കുക, വായിക്കുമ്പോള്‍ എവിടെ നിര്‍ത്തണം എന്ന് അറിയാതിരിക്കുക, വായിക്കുമ്പോള്‍ അക്ഷരങ്ങളെ വിട്ടുകളയുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുക. തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.

ഡിസ്ഗ്രാഫിയ
എഴുത്തിലുണ്ടാകുന്ന ബുദ്ധിമുട്ടാണിത്. (ഉദാ:- 'ര' എന്നത് ''െ, ുഴ,യറ) ഇത്തരക്കാരുടെ നോട്ട്ബുക്ക് എപ്പോഴും പൂര്‍ത്തിയായിരിക്കില്ല. അതുപോലെ തന്നെ ഉത്തരക്കടലാസുകളും. സ്‌പെല്ലിംഗ് തെറ്റിക്കുക, ചിഹ്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക, വലിയ അക്ഷരങ്ങളും ചെറിയ അക്ഷരങ്ങളും ഇടകലര്‍ന്ന് എഴുതുക തുടങ്ങിയവയാണ് ഇവരുടെ പ്രത്യേകത.

ഡിസ്‌കാല്‍കൂലിയ
പഠനവൈകല്യത്തിന്റെ മറ്റൊരു രൂപമാണിത്, ഗണിതത്തിലുള്ള പ്രശ്‌നം. ഇതിനെ അൃൃശവോലശേര റശീെറലൃ എന്നും പറയുന്നു. ഇവര്‍ക്ക് ചിഹ്നങ്ങള്‍, അടിസ്ഥാനാശയങ്ങള്‍, ഗുണനപട്ടികയില്‍ ബുദ്ധിമുട്ട്, ദിശ മനസ്സിലാക്കുന്നതില്‍ പരാജയം, സമയം കണക്കാക്കാന്‍ കഴിയാത്ത അവസ്ഥ, ഉയര്‍ന്ന കേസുകളില്‍ ഗണിത ഉപകരണങ്ങളോട് ഭയം പോലും കാണപ്പെടുന്നു. അടിസ്ഥാന ആശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കുട്ടിക്ക് പിന്നീട് ഗണിത ക്രിയകള്‍ ചെയ്യാന്‍ കഴിയാതെ വരികയും അവര്‍ അധ്യാപകരുടെയും മറ്റ് കുട്ടികളുടെയും, മാതാപിതാക്കളുടെയും പരിഹാസത്തിനു പാത്രമാകുകയും ചെയ്യുന്നു.

ഡിസോര്‍ത്തോഗ്രാഫിയ
ഇത് സ്‌പെല്ലിംഗില്‍ വരുന്ന തെറ്റാണ്.

ഡിസീസ്ഫാസിയ
ഇതില്‍ ഭാഷയില്‍ വരുന്ന പ്രശ്‌നങ്ങളെയാണ് കാണാന്‍ സാധിക്കുക. ഇത്തരക്കാര്‍ക്ക് ഒരു കഥ പറയുക, സംഭവം വിവരിക്കുക. തുടങ്ങിയവ വളരെ ബുദ്ധിമുട്ടായിരിക്കും. ഭാഷ മനസ്സിലാക്കാന്‍ സാധിക്കില്ല. ഒരേ സമയത്ത് ഒന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ഇവര്‍ ആശയകുഴപ്പത്തില്‍ അകപ്പെടുകയും മുന്നോട്ട് നീങ്ങാനറിയാതെ ബുദ്ധിമുട്ടുന്നതായും കാണാം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top